1. Have an Interesting Snippet to Share : Click Here
    Dismiss Notice

a malayalam novel in parts അവൻ

Discussion in 'Stories in Regional Languages' started by sushdevi, Apr 24, 2015.

  1. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female

    ഇതൊരുയാഥാസ്ഥികനോവലാണ്..ഇതിൽനമ്മൾപരിചയപ്പെടുന്നഓരോവ്യക്തിയുംനമ്മൾഎവിടെക്കെയോവെച്ചു കണ്ടിട്ടുണ്ടെന്ന്ഉള്ളഒരുതോന്നൽനമ്മൾക്കുണ്ടാകും..പച്ചയായയാഥാർത്യങ്ങളെകുറച്ചുമേമ്പൊടിചേർത്ത്ഒരുനോവൽരൂപത്തിൽആക്കിയതാണ്സൃഷ്ടി...നമ്മളിൻ ഉള്ളിലെനമ്മളെഇമവെട്ടാതെവായിച്ചറിയാൻ ....

    അവൻ
    തണുത്ത കാറ്റിൽ പുറത്ത്തിരിക്കാൻ എന്ത് സുഖം ആണ്..അപ്പോൾ കുറച്ചു ചാറ്റൽ മഴയും കൂടെ ഉണ്ടെങ്കിലോ? അതായിരുന്നു ഗ്രാമത്തിലെ അന്നത്തെ കാലാവസ്ഥ. തണുത്ത കാറ്റിൽ ചാറുന്ന നനു നനുത്ത മഴ ........ഒരു ചൂട് ചായയും കുറച്ചു പക്കാവടയും നുണഞ്ഞു ഇരിക്കാനാണ് ഏറ്റവു സുഖം.. പക്ഷെ അവന്റെ സ്ഥിതി അതായിരുന്നില്ല പകൽ കിനാവുകൾ കാണാനേ അവനു യോഗം ഉള്ളു .അത് സാധൂകരിക്കാൻ മാർഗങ്ങൾ ഒന്നും ത്തനെ ഇല്ല .എന്താണെന്നല്ലേ ഗ്രാമത്തിന്റെ നെറുകയിൽ ഒരു നെറ്റിപ്പട്ടം പോലെ തല ഉയർത്തി നില്ക്കുന്ന ഒരു രണ്ടു നില കെട്ടിടം ഉണ്ട് .അതാണവന്റെ സ്വപ്നം .ഒരു ചെറിയ വക്കീൽ പണിയും കുറച്ചു കൃഷി ഭൂമിയും , എടുത്താൽ പൊങ്ങാത്ത കുറേ മോഹങ്ങളും ...അതാണവന്റെ ലോകം .സ്വപ്നവും യാഥാർത്യവും ആയിട്ട് യാതൊരു ചെര്ച്ചയും ഇല്ലാത്തപോലെ .. ചെറുപ്പത്തിലെ ജീവിതത്തെ പ്പറ്റി അവനു വലിയ ധാരണകളോ ഓർമകളോ ഇല്ല . ഗ്രാമത്തിൽ തന്നെ എവിടെയോ ആയിരുന്നു അവന്റെ കുഞ്ഞു കാലം .വീട് ഉണ്ടായിരുന്നു എന്നാണവന്റെ ഓർമ .ഓർമ തിട്ടപെടുത്താൻ പാട് പെടുന്നതിലും അവനെ കുറ്റം പെടുത്താൻ പറ്റില്ല .കാരണം ,അവനു വെറും അഞ്ചു വയസ്സുള്ളപ്പോൾ അവന്റെ മാതാ പിതാക്കൾ നാട് വിട്ടു ...നാട് കടത്തി എന്നു പറയുന്നതാവും കുറച്ചു കൂടി ശെരി . നാട്ടുകാരോട് കാശ് കടം വാങ്ങി ഒന്നും കാര്യമായിട്ട് ചെയ്യാതെ ധൂർത്തടിച്ച് നടധൂർത്തടിച്ച് ന്ന ഒരു പിതാവ് --കരയാൻ പോലും മറന്ന ഒരമ്മ.. ഇതെല്ലാം അവന്റെ പിൻകാല സ്മരണകളിൽ അവൻ കേട്ടറിഞ്ഞ കോടുകൾ..മനോബലം തീരെ മങ്ങി മറഞ്ഞ ഒരമ്മയുടെനെടുവീര്പ്പുകളുടെ നിശ്വാസങ്ങളെ അവനാൽ കഴിയും വിധം ഒപ്പി എടുത്തുകൂട്ടിയ വാസ്തവങ്ങൾ .അതിൽ ഇപ്പോഴും ദുഃഖം തളം കെട്ടി നില്ക്കുന്ന അമ്മയുടെ മുഖമാണ് പ്രതിഫലിച്ച്ചിരുന്നത്.. കടത്തിൽ മുങ്ങിയ അച്ഛന്റെ തിരോധാനം ഉണ്ടാക്കി വെച്ച വിനകളൊക്കെ ഒരു പേടി സ്വപ്നത്തിന്റെ മായാത്ത ഓർമ്മകൾ മാത്ര മായിരുന്നു !! പക്ഷെ അമ്മയുടെ ഒളിച്ചോട്ടം അതവനു താങ്ങാൻ ആയില്ല .താമസിച്ചിരുന്ന വീട് കടത്തിൽ ആകുമെന്ന ഭയത്തിൽ ആണത്രേ ,അമ്മ ജീവിതത്തിൽ നിന്നും ഓടി മറഞ്ഞത് . ലോകത്തിൽ അമ്മ ഉണ്ടെന്നു പോലും അവൻ വിശ്വസിച്ചിരുന്നില്ല . ഇതെല്ലാം കേട്ടറിഞ്ഞ നൊമ്പര കൂട്ടുകൾ !! പക്ഷെ അവനിന്നും ഓർമയുണ്ട്.അമ്മ അവനെ അവസാനം മാറോടു ചെർത്തതും പൊട്ടി കരഞ്ഞതും .ഏതാണ്ട് അഞ്ചു വയസ്സ് മാത്രമായിരുന്നു അവന് അന്ന് പ്രായം . എല്ലാം അതിശയോക്തി നിറഞ്ഞ മിഴികളോടെ നോക്കി കാണുന്ന പ്രായം .ലോകം തുടങ്ങിയതും നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും അമ്മയിൽ കൂടി മാത്രം എന്ന് അടച്ചു വിശ്വസിക്കുന്ന ബാല്യകാലം !! അവന്റെ അമ്മക്ക് അതൊന്നിനുംഅവസരം കൊടുക്കാത്തതായിരുന്നു അവസ്ഥകൾ . കരഞ്ഞു കലങ്ങിയ കണ്ണുകൾ ആണെങ്കിലും ,അതിൽ അവനായിട്ടു മാറ്റിവെച്ച സ്നേഹം ചിലപ്പോഴെങ്കിലും അവൻ മനസ്സിലാക്കി . ഒരു കുരുന്നു മനസ്സിന് താങ്ങാനാവുന്നതിലും കൂടുതൽ ആയിരുന്നു അവന്റെ ജീവിതത്തിലെ അനുഭവങ്ങൾ. ശപിക്കപ്പെട്ടെ രാത്രിയിൽ അവൻ അവന്റെ അമ്മയോട് ചേർന്ന് കിടക്കുകയായിരുന്നു . അമ്മ അപ്പോൾ ഏതോ ലോകത്തിലേക്ക് കണ്ണും നട്ട് ഇരുന്നു. ``അമ്മ ഒരു താരാട്ട് പാടിയിരുന്നെങ്കിൽ "എന്നവനാശിച്ച്ച്ചു.. പക്ഷെ അമ്മയോടത് പറയാൻ അവനു തോന്നിയില്ല. മനസ്സിന്റെ വിങ്ങൽ അന്നേ അവൻ മനസ്സിലാക്കി. പൊക്കിൾ കൊടിയുടെ ഒരു ശക്തി ..അതവിനിലേക്ക് പകർന്നു കൊടുത്തത് ഒരു ജീവിതം മാത്രമല്ല ..അമ്മയുടെ തുടിക്കുന്ന ഗദ്ഗദങ്ങൾ കൂടി ആയിരുന്നു !! ഇന്നീ ഇരുളടഞ്ഞ ഒറ്റ മുറിയിൽ ഇരിക്കുമ്പോൾ മാതൃസ്നേഹത്തിന്റെ മധുരം അറിയാതെ അവന്റെ മനം കുളിർപ്പിച്ചു… അമ്മ നാട് വിട്ടു പോകുമ്പോൾ അവനു വയസ്സ് ആറ് തികഞ്ഞിട്ടില്ല . വലിയ വീട്ടില് ആരൊക്കെയോ വന്നു ..എന്തക്കയോ നടന്നു. ...അതൊന്നും അവനത്ര കൃത്യമായി ഓർമ ഇല്ലായിരുന്നു. പക്ഷെ ഒരു വകയിലെ...ആരുടെ വകയിലെ ആണോ ആവോ.,ഒരമ്മായി അവനെ അവരുടെ വീട്ടിലേക്കു കൊണ്ട് പോയി . ദൂരെ ദൂരെ ഒരിടത്തേക്ക് .


    തുടരും
     
    Loading...

  2. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 2 അവൻ

    അവൻ ഭാഗം 2


    മലയാളം
    പറയാത്ത ഒരിടത്തേക്ക് ...ഇപ്പോൾ അവനറിയാം അത് ചെന്നൈ മഹനഗരം ആണെന്ന് . പച്ച പുതച്ചു നിന്ന ഗ്രാമവും നറുതേൻ നിലാവുദിക്കുന്ന രാത്രികളും കുളിരിൽ കുളിക്കുന്ന ലജ്ജാവതി ആയ ഗ്രാമം എവിടെയോ ആയിരുന്നു ..
    .അന്നവന് ഗ്രാമം എവിടെ ആണെന്നോ ഗ്രാമത്തിന്റെ പേര് എന്തെന്നോ അറിയില്ലായിരുന്നു . പക്ഷെ കൗമാര പ്രായത്തിൽ അമ്മായി എല്ലാം അവനു പറഞ്ഞു കൊടുത്തു..അമ്മയുടെ അടുത്ത ഒരു കൂട്ടുകാരി ആയിരുന്നു അവർ . കൊച്ചു ഗ്രാമത്തിൽ അമ്മക്കുണ്ടായിരുന്ന ഒരു നല്ല ബാല്യം .പക്ഷെ ശിഥിലമാകാൻ വിധിച്ച ഒരു ജന്മം ആയിരുന്നു അമ്മയുടെത് .കാരണം ഒന്നും ഇല്ലെങ്കിലും ദുർവിധി വേട്ടയാടികൊണ്ടിരുന്നു അമ്മയെ . അമ്മായിയുടെ പേര് രാജമ്മ എന്നായിരുന്നു .അവർ പറഞ്ഞ അറിവിലൂടെ അവൻ അവന്റെ അമ്മയുടെ കഥ കുറേശെ അറിഞ്ഞു .രാജമ്മ അമ്മായിക്ക് എന്താണ് അവനോട ഇത്ര സ്നേഹം തോന്നാൻ കാരണമെന്നോ .ഓമനയും രാജമ്മയും പത്താം ക്ലാസ്സ് വരെയുംഒരുമിച്ചാണ് പഠിച്ചത് .അതിനുശേഷം ടൈപ്പ് പഠിപ്പിക്കാൻ അവന്റെ അപ്പൂപ്പൻ തീരുമാനിച്ചു .അമ്മ അവർക്കൊറ്റ സന്തതി ആയിരുന്നു .. ആണായിട്ടുംപെണ്നായിട്ടുംഉള്ളഏക സമ്പാദ്യം ...അവരുടെ ഓമന ആയ ഓമന ...ഓമനയെ അവർ ഓമന ആയിട്ട് തന്നെ വളർത്തി .. വലിയ വരുമാനം ഒന്നും ഇല്ലാത്ത ഒരു കര്ഷക കുടുംബം ആയിരുന്നു അപ്പൂപ്പന്റെത്.സ്വന്ത മായിട്ടുള്ളത് പുർവിക സ്വത്തിന്റെ ഭാഗംമ)യിട്ടു കിട്ടിയ ഒരു വീട്...നാല് കെട്ടും അകത്തളവും ഒള്ള ഒരു പ്രാചീന പ്രൌടി തുളുമ്പി നില്ക്കുന്ന ഒരു വീട് .പക്ഷെ പ്രൌടി വീടിനു മാത്രം ഒതുങ്ങി . രാജമ്മ അമ്മായിക്ക് അവനോട് പിന്നീട് പറയാനുണ്ടായിരുന്നത് ദുഖത്തിന്റെയും യാതനകളുടെയും ഒരു ഘോഷയാത്രയെ പറ്റി ആയിരുന്നു ... ''നിന്റെ അമ്മൂമ്മ ഒരു മാറാ രോഗി ആയിരുന്നു എന്നും വയറു വേദന. അപ്പൂപ്പനാണെങ്കിൽ അവരെന്ന് വെച്ചാൽ ജീവനും .എന്ത് വില കൊടുത്തും രോഗം കണ്ടു പിടിച്ചു ഭേദപെടുത്തണം എന്നൊരു വിചാരമേ ആ പാവം മനുഷ്യനുണ്ടായിരുന്നോള്ളൂ."ഗദ ഗദം ഉയരുന്ന വിറയാർന്ന ശബ്ദത്തിൽ രാജമ്മ അവനോടു പറഞ്ഞു " അമ്മൂമ്മക്ക് കാൻസർ എന്നാ മഹാ രോഗമായിരുന്നു ..വളെരെ മൂര്ചിച്ച്ചതിനു ശേഷ മാണ് അപ്പൂപ്പന് അവർക്ക് വിദഗ്ദ ചികിത്സ കൊടുക്കാനായത് .എല്ലാം വിഫല മാക്കി അമ്മൂമ്മ യാത്രയാകുമ്പോൾ ഓമനക്കു പതിനഞ്ച് വയസ്സ് ...ടൈപ്പ് പഠിത്തവും അതോടെ മുടങ്ങി . വീട്ടിലെ കാര്യങ്ങളും അച്ഛനെയും നോക്കി വീട്ടിൽ തന്നെ ഒതുങ്ങി .പക്ഷെ അവൾ എല്ലാ ദുഖങ്ങളും രാജമ്മോട് പറയുമായിരുന്നു .ജീവിതത്തിൽ ഒരുപാട് മോഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്ന ആളായിരുന്നു ഓമന .എല്ലാം വിഫലമാക്കുക മാത്രമായിരുന്നു വിധി യുടെ ലക്ഷ്യം.എന്തോ ഒരു മുൻജന്മ വൈരാഗ്യം പോലെ .സ്വപ്*നങ്ങൾ ഓരോന്നായിട്ട് കെട്ടടങ്ങിയപ്പോഴും ഓമന പുതു പുതു സ്വപ്*നങ്ങൾ മെനഞ്ഞെടുത് കൊണ്ടേയിരുന്നു ഉയർന്ന വിദ്യാഭ്യാസം വക്കീൽ പണി ,ഇതെല്ലാം അവയിൽ ചിലത് മാത്രം ..ആഗ്രഹ സാക്ഷാത്കാരങ്ങൾ രാജമ്മയോടു പറയുന്നതിൽ ഒതുങ്ങി .`കഴുത കാമം കരഞ്ഞു തീര്ക്കും `എന്ന് പറഞ്ഞ പോലെ ആയിരുന്നു അവളുടെ വെളിപ്പെടുത്തലുകൾ..ആരോടെങ്കിലും പറഞ്ഞല്ലോ ,,അവർ അറിഞ്ഞല്ലോ അവളുടെ മാനസിക സങ്കർഷങ്ങൾ ... ഒരു വലിയ വീടും. ഒഴിഞ്ഞ മുറികളും ..ഓമനയുടെ സമനില തന്നെ തെറ്റിക്കുമെന്ന നിലയിലായി ..അമ്മയുടെ മരണത്ത്തിനുത്തര വാദി അച്ഛൻ ആണെന്ന ഭാവത്തിലായിരുന്നു അയാളുടെ പിന്നത്തെ ജീവിതം .കാൻസർ ആരെയും അനുസരിക്കാത്ത ഒരു വികൃതി കുട്ടിയെ പ്പോലെ ആണ്..അതിനു വരാനും പോകാനും ആരുടേയും അനുവാദം ഒന്നും ആവിശ്യമില്ല .അതുണ്ടോ അയാൾ മനസ്സിലാകുന്നു ? ഭാര്യാ വിയോഗം ജീവിത വിരക്തി ആയി അയാൾ മാറ്റി. ഒരു കുരുന്നു ജീവിതം പറക്കാൻ വെമ്പി വിജന വീട്ടിൽ നീറി കഴിയുന്നുണ്ടായിരുന്നു എന്നൊരു വിചാരം പോലും അയാൾക്കില്ലായിരുന്നു . രാജമ്മ ഇതൊക്കെ അവനോടു പറയുമ്പോൾ ചുണ്ടുകൾ വിതുംബുന്നുണ്ടായിരുന്നു.പുറത്തേക്ക് വരാൻ മടിച്ചു രണ്ടു കണ്ണ് നീര് അവരുടെ വലിയ മിഴികളിൽ തളം കെട്ടി നിന്നു.അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് ഓമനയെ . ഇതെല്ലാം അറിയാവുന്ന മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു ഗ്രാമത്തിൽ l.അത് മറ്റാരുമല്ല...ഓമനയുടെ അച്ഛന്റെ കൂടെ പാടത്തും വരമ്പിലും ജോലി ചെയ്യു ഭാസ്കരൻ . ഭാസ്കരൻ നന്നേ ചെറുപ്പം ആയിരുന്നു .ഒരു പാട് മോഹങ്ങളും ലക്ഷ്യങ്ങളും മനസ്സിലേറ്റി നടക്കുന്ന ചെറുപ്പക്കാരൻ .പക്ഷെ കുറുക്കു വഴികൾ ആണ് അയാള്ക്കിഷ്ട്ടം.എന്തിനുവേണ്ടിയും പരിശ്രമിക്കാൻ തയാറല്ല .എല്ലാം അയാള് വിചാരിക്കുന്ന രീതിക്ക്,വിചാരിക്കുന്ന സമയത്ത് ശെരി ആകണം .അതിനു വേണ്ടി അയാൾ ഏതറ്റം വരെ പോകും .വിജയം മിക്കവാറും ഒഴിഞ്ഞു മാറി നിന്നു..എത്ര കൊണ്ടാലും പഠിക്കില്ല എന്ന മട്ടിൽ അയാൾ ഒരു സംരംഭത്തിൽ നിന്നു മറ്റൊരു സംരംഭത്തിലേക്ക് വഴുതി വീണു കൊണ്ടേയിരുന്നു .ഏതൊക്കെ ആയാലും അയാൾ ഒരു ശുദ്ധഗതി ക്കാരനായിരുന്നു. ആരെയും ദ്രോഹിക്കണം എന്നയാൾക്കില്ലയിരുന്നു.

    തുടരും
     
  3. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 3 അവൻ


    അവൻ ഭാഗം 3

    ഓമനയുടെ
    കാര്യങ്ങളൊക്കെയും അയാൾ അറിഞ്ഞു കൊണ്ടാണ് ഇരുന്നത്.പലപ്പോഴും വഴി വക്കിൽ അയാൾ അവളെ നോക്കി നിന്നിട്ടുണ്ട് .അവളുടെ ഗ്രാമീണ സൌന്ദര്യവും അടക്കവും ഒതുക്കവും ഒള്ള പ്രകൃതവും ഭാസ്കരനെ വല്ലാതെ ആകർഷിച്ചു.ഒരു മുന്കൈ എടുക്കാനുള്ള ധൈര്യം അങ്ങോട്ടില്ലായിരുന്നു.
    ഒരു ദിവസം രണ്ടും കല്പ്പിച്ചു പാടത്തിന്റെ അരികെലേക്ക് ഒന്ന് ചായ്ഞ്ഞു നിന്നു വേറെ എന്തോ ആലോചിച്ചു നില്ക്കുന്നത് പോലെ .ഓമനയുടെ വരവ് കണ്ടപോഴേ അയാളുടെ ധൈര്യം എല്ലാം ചോർന്നുപോയി.മെല്ലെ നടന്നു നീങ്ങാൻ ഭാവിച്ചപ്പോൾ പുറകിൽ നിന്നൊരു വിളി. ''ഭാസ്കരാ "...അയാൾ കോരിതരിച്ചു നിന്നുപോയ് .തിരിഞ്ഞു നോക്ക്യപ്പോൾ അതാ മുന്നിൽ നില്ക്കുന്നു രാജമ്മ. ``ഇതെന്തു പാടാണ്*'' ഓമന ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. രാജമ്മക്ക് വേറെ പണി ഒന്നും ഇല്ലേ ..എപ്പോഴും ഓമനയുടെ പുറകിൽ ഇങ്ങനെ നിഴല് പോലെ നടന്നോളും "..അയാള് ഏതോ ചിന്തയിലെന്ന പോലെ രാജമ്മയെ നോക്കി . ''എന്താ രാജമ്മേ കാര്യം?'''അതോ '' രാജമ്മയുടെ മുഖത്തൊരു കള്ള ലക്ഷണം.'' കത്ത് നിങ്ങള്ക്ക് തരാൻ ഓമന എല്പിച്ചതാ ഇത്രയും പറഞ്ഞു ചിരിച്ചു കൊണ്ടവൾ നടന്നകന്നു . ഭാസ്കരൻ എന്ത് ചെയ്യണം എന്നറിയാതെ തരിച്ചു നിന്നു..പക്ഷെ ഓമന എന്തിനാ കത്ത് രാജമ്മയെ എല്പ്പിച്ചത് അവൾക്കെന്താ എനിക്ക് താരാൻ വിഷമം ..ഹും എന്തും ആയികൊള്ളട്ടെ കത്ത് തന്നുവല്ലോ ...അപ്പോൾ അവൾക്കെന്നോട് ഇഷ്ടം ആയിരിക്കും....അത് മതി..അവൻ സമാശ്വസിച്ചു ...''വൈദ്യൻ കല്പിച്ചതും പാല് ..രോഗി ഇചിചതും പാല് എന്ന് പറഞ്ഞ പോലെ ആയി.. തിടുക്കത്തിൽ അവൻ വീട്ടിലേക്കോടി .വീട്ടില് അവനു കൂട്ട് ഒരു പട്ടിയും ഒരമ്മൂമ്മയും മാത്രം ആയിരുന്നു .ജനിച്ചത്* എവിടെയെന്നോ മാതാ പിതാക്കൾ ആരാണെന്നോ ഒന്നും അവനു അറിയില്ലായിരുന്നു. കത്തിൽ ഇത്ര മാത്രം എഴുതിയിരുന്നു .''എനിക്കിനിയും പഠിക്കണം . കാര്യം അച്ഛനെ എങ്ങിനെ എങ്കിലും പറഞ്ഞൊന്നു മനസ്സിലാക്കുമോ?''കത്തിൽ അവൻ വിചാരിച്ച കാരം ഒന്നും എഴുതിയിട്ടില്ലയിരുനു, പക്ഷെ ഒരു കാര്യം അവനു മനസ്സിലായി .ഓമനക്കു പൂർണ വിശ്വാസം ഉണ്ടവനിൽ എന്ന് .ഇതിൽപ്പരം എന്ത് വേണം!! ചിലതൊക്കെ തീരുമാനിച്ചുറച്ച് അയാൾ രാത്രി കിടന്നുറങ്ങി...... രാവിലെ അമ്പലത്തിൽ പോയി ഒരു സര്വ്വകാര്യ സിദ്ധി അർച്ചന നടത്തി... ഓമനയുടെവീടിന്റെ പൂമുഖത് തന്നെ അവളുടെ അച്ഛൻ ഉദാസീനൻ ആയിട്ട് ഇരിപ്പുണ്ടായിരുന്നു. ഭാസ്കരൻ പിന്നെ ഒന്നും ചിന്തിച്ചില്ല .നേരെ അകത്തേക്ക് കയറി അച്ഛന്റെ അടുത്ത് ഒരു നിമിഷം നിന്നു .എന്നിട്ട് ചോദിച്ചു 'അമ്മാവാ, ഓമനയെ എനിക്ക് കെട്ടിച്ചു തരുമോ? ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം.”അച്ഛൻഅത്കേട്ട്ആദ്യംഒന്ന്അന്ധാളിച്ച്ചെങ്കിലും, പിന്നെ ഒരു ചെറു പുഞ്ചിരി മുഖത്ത് വിടര്ന്നു .ഒരാശ്വാസത്തിന്റെ മുൻ സൂചന പോലെ. ഓമനക്കു അറിയാമായിരുന്നു അച്ഛന് ഭാസ്കരനെ വളരെ ഇഷ്ടം ആണെന്ന് .അത് കൊണ്ടാണല്ലോ അവളുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യത്തിന്റെ അഭിപ്രായം അറിവുവാൻ അവൾ ഭാസ്കരനെ തന്നെ എല്പിച്ച്ചത്. ഒമനക്കും അയാളെ ഇഷ്ടം ആയിരുന്നു .പക്ഷെ അയാളുടെ എടുത്തു ചാട്ട സ്വഭാവം അവൾക്കും തീരെ യോജിപ്പില്ലായിരുന്നു കല്യാണം ഒരു ചെറിയ ചടങ്ങ് മാത്രം ആയിരുന്നു .ആളും അരങ്ങും ആര്ഭാദങ്ങളും ഒന്നും തന്നെ ഇല്ലാതെ .....ഇതൊന്നും അച്ചനിഷ്ട്ടംഅല്ലാത്തത്കൊണ്ടല്ല.അഭാവങ്ങൾ കൊണ്ടായിരുന്നു .ഉള്ളതെല്ലാംവിറ്റു പെറുക്കി ഭാര്യയെ ശുശ്രുഷിച്ചതും .പിന്നെ അതെല്ലാം വിഫലം ആയപ്പോൾ എന്തിനു സമ്പാദിക്കണം എന്ന് തോന്നുന്ന ഒരു വിരക്തിയും ,എല്ലാം സ്വാഭാവികം ...ജീവിതം വഴി മുട്ടി പ്പോയെന്നു തോന്നുന്ന ഒരവസ്താ വിശേഷം ...അതിൽ ഒരു ആശ്വാസ തിരിനാളം പോലെ കടന്നു വന്നതാണ് കല്യാണം . ഇന്നാ അച്ഛൻ സംതൃപ്തനാണ്..ആകെ ഉണ്ടായിരുന്ന ചുമതല തീർന്നു .. ഇനി ഇഷ്ടം പോലെ ആകാം .ഒരു തീര്ഥാടനം ...അതിൽ ക്കൂടി ആത്മ സംതൃപ്തി നേടാൻ കഴിഞ്ഞാൽ, അതിൽക്കൂടുതൽ സുകൃതം വേറെ ഉണ്ടോ? ആകെ ഒള്ള സമ്പാദ്യം - വീടും അതിനു ചുറ്റുമുള്ള കുറച്ചു ഇടവും -മകളെ ഏല്പ്പിച്ചു അയാൾ യാത്ര ആകാൻ ഒരുങ്ങി .ഒരു മോക്ഷം നേടാൻ വേണ്ടി ഉള്ള ഒരു നീണ്ട പയനം ..അതായിരുന്നു അയാളുടെമനസ്സിൽ.. പക്ഷെ ഓമന ഒന്നും ചെവിക്കൊണ്ടില്ല...അവൾ കരഞ്ഞും കേണും അച്ഛനെ പോകുന്നതിൽ നിന്നും മനസ്സ് മാറ്റി .തല്ക്കാലത്തേക്ക് മാത്രം അയാള് അവളെ അനുസരിക്കാൻ തീരുമാനിച്ചു . മനസ്സിൽ എന്ത് ആഗ്രഹിക്കുന്നുവോ നമ്മൾ അതിനെ സംതൃപ്തി പെടുതെണം .. എന്നാൽ മാത്രമേ നമ്മൾക്ക് നമ്മളെ അറിയാൻ കഴിയുകയുള്ളൂ .

    തുടരും
     
  4. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 4 അവൻ


    വൻ ഭാഗം 4

    വിവാഹത്തിന്റെ ആദ്യനാളുകൾ മധുരം നിറഞ്ഞവ
    ആയിരുന്നു… രാജമ്മ എന്നാകൂട്ടുകാരി അപ്പോളും അവളുടെ അയല്പക്കത്ത് ഉണ്ടായിരുന്നു .ഒരു കാലിനു കുറച്ചു സ്വാധീന കുറവ് ഉള്ളത് കൊണ്ട് വരുന്ന വിവാഹ .ആലോചനകളൊക്കെ അവളുടെ മുടങ്ങി. കുടിച്ചും കരൾ വീക്കം വന്നും അച്ഛൻ ഒരു മാറാ രോഗി ആയിരുന്നു .അമ്മ എന്നത് ഒരോർമ്മ മാത്രം ആയിരുന്നു രാജമ്മക്ക്..ഒരഞ്ചുസെന്റ്ഭൂമിയും, അതിൽ ഒരു മണ്*കുടിലും .അതായിരുന്നു രാജമ്മയുടെ ലോകം..പക്ഷെ അവൾക്ക് എല്ലാം എല്ലാം ആയിരുന്നു ഓമന .ഒരേ ക്ലാസ്സിലെ രണ്ടു ഇണ പിരിയാത്ത കൂട്ട്കാരികൾ
    വൈകുന്നേരങ്ങളിൽ വീട്ടു വേല ചെയ്തായിരുന്നു രാജമ്മ നിത്യ വൃത്തി കഴിച്ചിരുന്നത് .ഒരു നേരം മാത്രമാണ് വീട്ടില് അടുപ്പ് കത്ത്തിയിരുനത് .ഓമന മിക്കവാറും അവളുടെ വീട്ടില് എന്തെങ്കിലും ഉണ്ടെങ്കിൽ ആരുംഅറിയാതെരാജമ്മക്ക്കൊണ്ട് കൊടുക്കുമായിരുന്നു സുഹൃത്ത്ബന്ധത്തിന്റെ മാറ്റ് വർധിപ്പിക്കുന്നതായിരുന്നു അവരുടെസ്നേഹബന്ധം.പ്രതിസന്ധികളിൽ..തളരാതെ പരസ്പരം താങ്ങും തണലുമായി അവർ വര്ത്തിച്ചു. വിവാഹം -അതേതൊരു സ്ത്രീക്കും മധുര സ്മരണകൾ പകരുന്ന ഒരു ജീവിത നിമിഷങ്ങൾ ആണ്. ഒമനക്കും ഏതാണ്ട് അങ്ങിനെ ഒക്കെതന്നെ ആയിരുന്നു .ജീവിത വൈഷ്യമ്മങ്ങൾ ക്കിടയിലും അവൾ സ്വപ്നം കാണുമായിരുന്നു .അവളെ ജീവിത തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ്.. എല്ലാത്തിനും ഉപരി ജീവിതത്തിലെ ലൌകിക സുഖങ്ങൾ ആവോളം കുട്ടികൾ സന്തോഷം..അങ്ങിനെ അങ്ങിനെ എല്ലാം എല്ലാം... ഭാസ്കരനെ അവള്ക്കിഷ്ട്ടം ആയിരുന്നു.പക്ഷെ ഭാസ്കരാൻ ഭർത്ത്തവായപ്പോൾ അയാളുടെ തനി നിറം കുറേശെ പുറത്ത് വരാൻ തുടങ്ങി. ഒരാവേശത്തിന്റെ പുറത്ത്ആയിരുന്നു അയാള് ഓമനയെ വിവാഹംകഴിച്ചത്..ജീവിതത്തിന്റെ ഓരോരോ പ്രശ്നങ്ങളും പ്രാരാബ്ദങ്ങളും അയാളെ തളർത്താൻ തുടങ്ങിയിരുന്നു. ഒന്നിനും പറ്റാത്ത ഒരു സാമ്പത്തിക കുറവ്..അതങ്ങിനെ പരിഹരിക്കണം എന്നായി അയാളുടെ ചിന്ത .ചിന്ത പിന്നെ ഒരു ശീലമായി .പതുക്കെ പതുക്കെ അതൊരു ജീവിത ചര്യ ആയി മാറി .കാശുണ്ടാക്കണം സുഖിക്കണം -ഇത് മാത്രാായ് അയാളുടെ ചിന്ത. ഓമനയോടുള്ള അടുപ്പം പോലും രാത്രി വേളകളിലെ അയാളുടെ കാമാവേശതിനൊരു അറുതി വരുത്താൻ വേണ്ടി മാത്രമുള്ളതായ് മാറി!!! ഓമന ആണെങ്കിലോ അയാളെ ആത്മാർത്ഥമായിട്ട് സ്നേഹിക്കാൻ ശ്രമിച്ചു .അത് വെറും വിഫലം ആണെന്ന് അവൾക്ക് തന്നെ അറിയാമായിരുന്നു. ഓമന ആകെ ആശ്വാസം കണ്ടെത്തിയത് രാജമ്മയോട് ഉള്ളു തുറക്കുമ്പോൾ ആയിരുന്നു .എല്ലാം പറഞ്ഞു കുറച്ചു നേരം കരയുമ്പോൾ മനസ്സാകെ കുളിര്ക്കും ...ഒരു പ്രത്യേക ശക്തി കണ്ണ് നീരിനു ഉള്ളതുപോലെ അവൾക്ക് തോന്നി. ``എല്ലാം ശെരിയാകും "രാജമ്മ വിശ്വസിച്ചില്ലെങ്കിലും വെറുതെ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു .`` നിന്റെ സ്നേഹം അത് വെറുതെ ആകില്ല .ഈശ്വരൻ സ്നേഹ നിധി അല്ലെ ?സ്നേഹം ഉള്ളിൽ കൊണ്ടുനടക്കുന്നവരെ ഈശ്വരൻ സഹായിക്കും "രാജമ്മക്ക് തന്നെ അവിശ്വസ്സനീയം ആയ വാക്കുകൾ . ഓമന അതൊന്നും ചെവിക്കൊണ്ടില്ല. ഈശ്വരൻസ്നേഹിക്കുന്നവരെഒക്കെസഹായിക്കുമായിരിക്കും..പിന്നെ എന്തെ അവളെമാത്രം കൈള്ളുന്നില്ല? എന്തെങ്കിലും മുൻജന്മ പാപത്തിന്റെഫലം ആയിരിക്കുംഅങ്ങിനെ അവൾ സമാധാനിച്ചു ...... ആയിടക്കാണ്* ഓമനയുടെ അച്ഛന് അസുഖം കലശലായത്* .ചികിത്സക്കുള്ള പണം കണ്ടെത്താൻ ഭാസ്കരനും ഓമനയും നന്നേ പാടുപെട്ടു...ഭാസ്കരനൊരു മടുപ്പോക്കെ വരാൻ തുടങ്ങി .വിചാരിക്കുന്ന പോലെയൊന്നും ജീവിതം ശെരി ആകുന്നില്ല .ചിലവിനെ മറികടക്കാൻ എന്താണൊരു വഴി? ചിന്ത അയാളെ പണം നേടാൻ ഉള്ള കുറുക്കു വഴികളിലെകും ..അതിലൂടെ കെണി കളിലേക്കും കൈ പിടിച്ചു കയറ്റി. അച്ഛന്റെ ചികിത്സയും പണച്ചെലവും ഒമനയെയും തളര്ത്താതിരുന്നില്ല .എന്ത് ചെയും എങ്ങിനെ ജീവിതം മുന്നോട്ടു കൊണ്ട്പോകും..ഒരെത്തും പിടിയും കിട്ടാത്തൊരവസ്ത..എല്ലാം ശെരിയാകും എന്നാ ഒരു ശുഭാപ്തി വിശ്വാസത്തിന്റെ ശതിയിൽ ഓമനയും കാത്തിരുന്നു .പക്ഷെ വിധി --അത് ചില കണക്കു കൂട്ടലുകളും കുറയ്ക്കലുകളും ഒക്കെ ചെയ്തു കഴിഞ്ഞിരുന്നു .മരണം,ഒരു വിളിക്കാത്ത അഥിതിയെ പ്പോലെ വീട്ടിൽ കടന്നു വന്നു ..തിരികെ പോകുമ്പോൾ ഓമനയുടെ അച്ഛന്റെ ആത്മാവും കൂടെ ഉണ്ടായിരുന്നു... കരയാൻ മാത്രമേ മനുഷ്യന് കഴിയുകയുള്ളൂ .എല്ലാം വെട്ടി പിടിച്ചെന്നു അഹങ്കരിക്കുന്നവർ പോലും മരണത്തിന്റെ മുൻപിൽ ഒരു നൂലിൽ ആടുന്ന പാവ മാത്രം . സത്യം മനുഷ്യൻ മനസ്സിലാക്കിയിരുനെങ്കിൽ ജീവിതം എത്ര ലളിതമായിരുന്നെനെ? ഒറ്റപ്പെടലിന്റെ നൊമ്പരങ്ങൾ ഒമാനയിലെ അമ്മ ഹൃദയം തിരിച്ചറിഞ്ഞു .അവൾ ഒരമ്മ ആകുകയായിരുന്നു .എന്തോ ഒരു വലിയ സന്തോഷം അവളെ വലയം ചെയ്തു .പിറക്കുന്നതിനു മുൻപേ അവൾ അവനെ _അവളുടെ പ്രിയ പുത്രനെ - തിരിച്ചറിഞ്ഞു.``എന്റെ മകൻ ..ഞാൻ അവനെ പഠിപ്പിച്ചു വലിയ വക്കീൽ ആക്കും. എന്നിട്ട് നീധിക്കു വേണ്ടിയും പാവങ്ങൾക്ക് വേണ്ടിയും പൊരുതുന്ന ഒരു നല്ല മനുഷ്യ സ്നേഹി ആക്കി വളര്ത്തും..." മോഹങ്ങൾ ഒക്കെയും അവൾ രാജമ്മയോടും പങ്കു വെച്ചു...രാജമ്മ അതെല്ലാം ഒരു നിധി പോലെ അവളുടെ മനസ്സിന്റെ ചെപ്പിൽ സൂക്ഷിച്ചു .എന്തോ ഒരു മുന്നറിയിപ്പ് പോലെ അവളുടെ മനസ്സില് ഒരസ്വസ്തത പടര്ന്നു പിടിച്ചു .അതെന്താണെന്ന് മാത്രം രാജമ്മക്ക് അറിയില്ലായിരുന്നു. ഭാസ്കരന്റെ വഴി വിട്ട ജീവിതവും ഓമനയുടെ സുന്ദര സ്വപ്നങ്ങളും,പിറക്കാൻ പോകുന്ന അവളുടെ കുഞ്ഞിനെ ചുറ്റി പറ്റിയുള്ള അവളുടെ ആഗ്രഹങ്ങളും ഒക്കെ ഒരു പരസ്പര വിരുദ്ധo ആയിട്ടാണ് രാജമ്മക്ക് തോന്നിയത് . അതിനു കാരണവും ഭാസ്കരന്റെ കുതിച്ചുയരുന്ന കട ബാധ്യതകൾ മാത്രം ആയിരുന്നു. രാജമ്മ മാത്രമായിരുന്നു അവളുടെ മനോരഥത്തിന്റെ ഏക മൂക സാക്ഷി .എല്ലാം പറഞു കഴിയുമ്പോൾ ഓമനക്കു തന്നെ ഒരാത്മ വിശ്വാസം ഉണ്ടായി. ചിലപ്പോൾ കുഞ്ഞു പിറന്നു കഴിയുമ്പോൾ ഭാസ്കരനിൽ നല്ല ഭാവഭേദങ്ങൾ ഉണ്ടാകുമായിരിക്കും ... അങ്ങനെ അവൾ സമാശ്വസിച്ചു...
    തുടരും
     
  5. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 5 അവൻ


    അവൻ ഭാഗം 5


    ദിന
    രാത്രങ്ങൾഒരുകാലസര്പ്പഭീകരതെയോടെആണ്കഴിഞ്ഞുപോയത് .കടംകേറിനില്ക്കകള്ളിഇല്ലാതെഭാസ്കരൻ വീട്ടിൽ വരുന്നത്പോലുംവളരെവിരളംആകാൻതുടങ്ങി .എന്തിനുവേണ്ടിആയിരുന്നുവെപ്രാളപാച്ചിൽ ,എന്ന്ഒരിക്കൽപോലുംഓമനക്കുമനസ്സിലായില്ല .രാജമ്മയോടുംഎല്ലാകാര്യങ്ങളുംപറയുന്നതിലുംഓമനക്കുകുറേശെവിഷമംവരാൻതുടങ്ങി .കാരണംരാജമ്മയുടെസ്ഥിതിവിശേഷങ്ങൾ അവളെക്കാളുംഏറെദുര്ഘടമായിരിന്നു .
    സുഖമില്ലാത്തഅച്ഛനെചികിത്സിച്ചുചികിത്സിച്ചുരാജമ്മയുടെആരോഗ്യവുംഒരുപരുവത്തിലായി..പിന്നെമുന്നിലേക്ക്* ആലോചിക്കാനം, ആഗ്രഹിക്കാനുംയാതൊന്നുംഇല്ലായിരുന്നു .ഭര്ത്താവ്സ്നേഹംകുടുംബം..ഇതൊന്നുംഅവളുടെജീവിതത്തിൽഇല്ലായിരുന്നു...അങിനെഇരിക്കുമ്പോഴാണ്രാജമ്മക്ക്ചെന്നൈയിൽഒരുജോലിശെരിയായത്.അവരുടെനാട്ടിൽ തന്നെ ഉണ്ടായിരുന്നഒരുഡോക്ടറുടെമകൾ..അവൾവിവാഹിതആയിചെന്നൈയിലായിരുന്നുതാമസം .ഇന്നവൾഒരുക്ഞ്ഞിനെഅമ്മയാണ്. കുഞ്ഞിനെനോക്കാനുംവീടിന്റെമേൽനോട്ടംവഹിക്കാനുംഒരുവിശ്വസ്തആയഒരുസ്ത്രീയെഅവർഅന്വേഷിക്കുകയായിരുന്നുഅപ്പോഴാണ്* വളരെയാദ്രിചികമായിട്ടുരാജമ്മയെഡോക്ടറുടെഭാര്യകാണുന്നത് .കാര്യങ്ങൾകേട്ടപ്പോൾരാജമ്മയുടെമനസ്സൊന്നുആഹ്ലാദിച്ചു .ശപിക്കപ്പെട്ടഗ്രാമത്തിൽനിന്നുംഒന്ന്മാറിനില്ക്കാമല്ലോ..പക്ഷെസന്തോഷംഅധിക നേരംനീണ്ടുനിന്നില്ല..അച്ഛനെആര്നോക്കും?

    തുടരും
     
  6. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 6 അവൻ


    വൻ ഭാഗം 6

    ഒമനയുമായി
    അവൾകാര്യംചർച്ച ചെയ്തു. ``ഞാൻനോക്കി കൊള്ളാം നിന്റെ അച്ഛനെ..നീഎങ്കിലുംപോയിരക്ഷപെടു .
    രാജമ്മയുടെകണ്ണിലനിന്ന്കണ്ണ്നീര്ധാരധാരയായ്പൊഴിഞ്ഞു. `` ഈശ്വരാഓമനഇത്രഎനെസ്നേഹിക്കുന്നുവോ?’`` വേണ്ടഓമനേനിനക്ക്തന്നെഎടുത്താൽപൊങ്ങാത്തനൂറുപ്രശ്നങ്ങളാ..അതിന്റെകൂടെഇതും ."രാജമ്മവിസമ്മതംഅറിയിച്ചു .പക്ഷെഓമനഎതിർത്തു.. അവൾക്കറിയാമായിരുന്നുരാജമ്മയുടെമനോഗതം..ജീവിതത്തിൽയാതൊരുസുഖവുംവിധിച്ചിട്ടില്ലാത്തഒരുജന്മംആയിരുന്നുരാജമ്മയുടെത്..അവള്ക്കാകെഉള്ളഒരത്താണിഓമനമാത്രംആയിരുന്നു .ഒരവസരത്തിൽഓമനവിചാരിച്ചാൽമാത്രമേരാജമ്മക്ക്ഒരുപുതുജീവൻലഭിക്കുകയുള്ളൂ..സത്യംമനസ്സില്വെച്ചുഓമനഅവളുടെതീരുമാനത്തിൽഉറച്ചുനിന്നു .ഗ്രാമത്തിലെഒട്ടുമിക്കആൾക്കാർക്കുംഅവരെരണ്ടുപേരെയുംവളെരെനല്ലത്പോലെഅറിയാമായിരുന്നു ,രോഗഗ്രസ്തനായരാജമ്മയുടെഅച്ഛനുംനാട്ടിലെഎല്ലാപേരുടെയുംപ്രിയപ്പെട്ടവൻആയിരുന്നു .ആസ്ത്മരോഗംമൂര്ച്ചിച്ചതിനെതുടര്ന്നുള്ളഅസുഖങ്ങൾആണ്അയാളെശയ്യവലംബനാകിയത് .രണ്ടുനേരംആഹാരംകൊടുക്കുക ഇടക്കൊന്നുചെന്ന്നോക്കുക .. ഇതൊന്നും അത്രഭാരിച്ചജോലികളെആയിരുന്നില്ല ..ഓമനയുടെഉറച്ചവിശ്വാസവുംആശ്വാസവാക്കുകളുംരാജമ്മക്ക്പോകാനുള്ളഒരുപ്രചോദനംആയി . ചെന്നൈയിലേക്ക്പോകുന്നതിന്റെതലേരാത്രിഅവർരണ്ടുപേരുംഒരുപാട്നേരംഓരോന്നുംപറഞ്ഞുകൊണ്ടേഇരുന്നു .എല്ലാആഴ്ച്ചകളിലുംകാതുകൾഎഴുതുവാനുംഅവർനിശ്ചയിച്ചു. അച്ഛനെനോക്കാനുള്ളകാശുംരാജമ്മഓമനക്കുഅയച്ചുകൊടുക്കാംഎന്നേറ്റു..മനസ്സില്ലാമനസ്സോടെആണെങ്കിലുംഓമനഅതെല്ലാം സമ്മതിച്ചു..കാരണംഓമനയുടെസാമ്പത്തികസ്ഥിതിഒട്ടുംമെച്ചംആയിരുന്നില്ലല്ലോ..ജീവിതംപച്ചപിടിക്കുവാനുള്ള രുലക്ഷണവുംകാണിക്കാതെമുന്നോട്ടു പോയ്ക്കൊണ്ടേഇരുന്നു ഓമനഭാതൃവിയോഗതിലുംഒരാണ്* കുഞ്ഞിനുജന്മംനല്കി .ശപിക്കപ്പെട്ടജീവിതത്തിലേക്ക്ഒരുതരിവെട്ടംപകര്ന്നുകൊണ്ട്കുരുന്നുജീവൻപിറന്നുവീണു . ദുഃഖങ്ങൾഒക്കെയുംമറന്നുഓമനകുഞ്ഞിനെമാറോട്ചേർത്തു. കത്തുകളിൽ കൂടി രാജമ്മയുംസന്തോഷവാർത്ത അറിഞ്ഞു. ``പാവം..അവസാനംദൈവംഅവള്ക്കൊരുആണ്* കുഞ്ഞിനെസമ്മാനിച്ചല്ലോ! ഈശ്വര ..ഇനിയെങ്കിലുംഎല്ലാംഒന്ന്കലങ്ങിതെളിഞ്ഞാൽമതിആയിരുന്നു.”രാജമ്മഅറിയാതെഒരുനിമിഷംപ്രാർതിച്ചു.രാജമ്മയുടെഅച്ഛന്റെമരണംഒരപ്രതീക്ഷിതകാര്യംഅല്ലെങ്കിൽകൂടി ,നിമിഷം ആഗതമായപ്പോൾഗ്രാമംദുഖിച്ചു .``നല്ലൊരുമനുഷ്യൻ ``കഷ്ടമായിപ്പോയി ``ഇങ്ങനെപലപലവിശേഷണങ്ങളുംഗ്രാമത്തിന്റെമുക്കിലുംമൂലയിലുംപ്രതിഫലിച്ചു ...
    പക്ഷെരോഗത്തിൽനിന്നൊരുമുക്തിആത്മാവിനുലഭിച്ചല്ലോഎന്നൊരുആശ്വാസമേരാജമ്മ്ക്ക്സമയത്ത്തോന്നിയുള്ളൂ ......

    തുടരും
     
  7. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 7 അവൻ

    അവൻ ഭാഗം 7


    കുറച്ചു
    നാൾനാട്ടിൽ ത്തനെ നിന്നാലോ എന്നവൾ ആലോചിച്ചു .ഒരു ചെറിയ വീടും കുറച്ചു സ്ഥലവും ഉണ്ടവർക്ക് ..വീടിന്റെ ഒരു ചെറിയ മുറി ബാക്കി വെച്ചിട്ടു എല്ലാം വിൽക്കാൻ അവൾ തീരുമാനിച്ചു.
    അതിനു ശേഷം ചെന്നൈയിലേക്ക് ചേക്കേറാൻ രാജമ്മ തീരുമാനിച്ചു.. സന്തോഷം കുറച്ചെങ്കിലും തന്ന നഗരം അതായിരുന്നു.. ആണ്* കുഞ്ഞു ജനിച്ചു എന്നതുകൊണ്ട്* മാത്രം ഓമനയുടെ കടബാധ്യതകൾ തീര്ന്നില്ല. ഭാസ്കരൻ ഒണ്ടാക്കി വെച്ച കടങ്ങൾ ഒരു മരീചികയെ പ്പോലെ അവളെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു .വീട്ടിലും ആവശ്യക്കാർ വന്നു ബഹളം വക്കാൻ തുടങ്ങി .ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു അവരെല്ലാവരും കുറച്ചു നാൾ ഭാസ്കരന് വേണ്ടി കാത്തിരുന്നു. .കാണാതായപ്പോൾ ആവിശ്യക്കാർ ഓമനയെ ബുദ്ധിമുട്ടിച്ചു തുടങ്ങി.``ഒരു വഴിയും തുറക്കുന്നില്ലല്ലോ "അവൾ അറിയാതെ കേണു .ജോലി ചെയ്തു തീര്ക്കാൻ സാധിക്കുന്നതായിരുന്നില്ല അവളുടെ കട ബാധ്യതകൾ .അല്ലെങ്കിൽ തന്നെ ആര് കൊടുക്കും ഗ്രാമത്തിൽ ഇവൾക്ക് ഇത്ര വലിയ ജോലി ?ഇപ്പോഴത്തെ കാലത്ത് പഠിച്ചവർക്ക് പോലും ജോലി കിട്ടുന്നില്ല പിന്നല്ലേ പഠിപ്പും പത്രാസും ഒന്നും ഇല്ലാത്ത ഒരു പാവം ഗ്രാമീണ പെണ്ണ് . വീടിന്റെ ഒരുഭാഗവും കുറച്ചു സ്ഥലവം വിറ്റു കിട്ടിയ കാശിന്റെ ഒരോഹരി രാജമ്മ ഓമനക്കു കൊടുക്കാമെന്നേറ്റു .കുറച്ചു കാശ് അവൾ ജോലി ചെയ്തുണ്ടാകി ഇരുന്നു..അതെല്ലാം ചേർത്തൊരു തുക ആക്കി രാജമ്മ ഓമനക്കു നല്കി .മനസ്സില്ല മനസ്സോടെ ആണെങ്കിലും ഒമാനക്കത് സ്വീകരിക്കേണ്ടി വന്നു. കാരണം അപ്പോൾ അവസ്ഥയില ഓമനയുടെ മുൻപിൽ വേറൊരു വഴിയും തെളിഞ്ഞില്ല. പിന്നെയും കിടന്നിരുന്നു നല്ലൊരു തുക ബാക്കി .അതിനവൾ കുറച്ചു സാവകാശം ആവിശ്യപ്പെട്ടു. ``എങ്ങിനെ എങ്കിലും ഞാൻ അത് കുറേശെ കുറേശെ തന്നോളം അവൾ കടക്കരോട് കേണപേക്ഷിച്ചു .അപ്പോഴും മനസ്സിന്റെ ഏതോ ഒരു കോണിൽ ഒരു പ്രത്യാശ ബാക്കി ഉണ്ടായിരുന്നു.എന്തിനെ പറ്റി എന്നല്ലേ? അതെ, അവളുടെ ഭാസ്കരനെ പറ്റി .അയാള് വരാതിരിക്കില്ല..സ്വന്തം കുഞ്ഞിനെ കാണാൻ എങ്കിലും വരുമായിരിക്കും..വന്നിരുന്നെങ്കിൽ എല്ലാറ്റിനും ഒരു സമാധാനം ഉണ്ടായേനെ.. മോഹം മോഹഭംഗതിലേക്കു വഴുതി വീഴാൻ ഒരു പാട് സമയം ഒന്നും വേണ്ടി വന്നില്ല.. ഒരു ദിവസം ഒരു കത്ത് ഓമനക്കു വന്നു. `` എന്നെ ഇനി തിരയണ്ട..ഞാൻ ലൌകിക ജീവിതം വെടിയുന്നു.’ഇതായിരുന്നു അതിലെ വാക്യം .കൈ അക്ഷരം കണ്ടവൾ തിരിച്ചറിഞ്ഞു കത്ത് ഭാസ്കരന്റെ ആണെന്ന്. കണ്ണുനീര് അണപൊട്ടി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി .നാല് വയസ്സ് മാതം പ്രായമുള്ള ഒരു കുഞ്ഞിനേം കൊണ്ടവൾ എന്ത് ചെയ്യും? എങ്ങോട്ട് പോകും?ആലോചിചിട്ടവൾക്കൊരു എത്തും പിടിയും കിട്ടിയില്ല .വരാതിരിക്കാൻഅയാള്ക്കെങ്ങിനെകഴിയുന്നു?അതാണവളെ കൂടുതൽ അലട്ടിയത് .ഒരച്ഛനും അത് സാധിക്കില്ല . ഇവിടെ എല്ലാം തകിടം മറിഞ്ഞാണ് സംഭവിക്കുന്നത്*... ഒന്നും അവൾപിന്നെ ആലോചിച്ചില്ല .കിട്ടുന്ന ജോലി ചെയ്തു മകനെ വളർത്തണം.അതായി ലക്*ഷ്യം. അടുത്തുള്ള വീടുകളിൽ പോയി നിത്യ വൃതിക്കുള്ള കാശ് സമ്പാദിക്കാൻ വേണ്ടി ചെറിയ ചെറിയ ജോലികൾ ഏറ്റെടുത്തു .കുഞ്ഞിനെ രാജമ്മയെ എല്പ്പിച്ചിട്ടു പോകുന്നത് കാരണം അവൾക്കു അധിക സമയം മാറി നില്കാൻ ഒത്തില്ല ..പാവം രാജമ്മയെ എത്ര മാത്രം ഉപദ്രവിക്കും .നനഞ്ഞിടം കുഴിക്കരുതല്ലോ... കാലം വേച്ചു വേച്ചു കടന്നു പോയി...............

    തുടരും
     
  8. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 8 അവൻ

    അവൻ ഭാഗം 8


    ഒരു
    ദിവസം രാത്രി ആരോ അവളുടെ വീട്ടു മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അവൾ ജന്നൽവഴി നോക്കി നിന്നു..ആകെ ഒരു പരിഭ്രാന്തി ...അയാള് നന്നേ കുടിചിട്ടുണ്ടായിരുന്നു .അവൾ പതിഞ്ഞ സ്വരത്തിൽ ആരാഞ്ഞു ``ആരാ "/എന്ത് വേണം?’അയാൾ പതുക്കെ മുഖം അവളുടെ നേരെ ഉയരത്തി..ഒരു മുഖവുരയും കൂടാതെ പറഞ്ഞു ``അതെ കുറെ നാൾ ആയല്ലോ നിങ്ങൾ ആളെ പറഞ്ഞു പറ്റിക്കുന്നു..ഇനി എന്നാണാവോ എന്റെ കടം വീട്ടുന്നത്?.വര്ഷം ഒന്നൊന്നര കഴിഞ്ഞു .ഇനിയും ഞാൻ എന്ത് കിട്ടാന കാത്തിരിക്കുന്നത് "അയാളുടെ രൂക്ഷ നോട്ടം പതുക്കെ കാമാർത്തമാകാൻ തുടങ്ങി ...അസഭ്യം പുലംബാൻ വെമ്പുന്ന ഒരു നില നില്പ്പ്. ഒടുവിൽ അത് തന്നെ സംഭവിച്ചു .ഒരാന്ജാപനം പോലെ അയാൾ പറഞ്ഞു ``നീ ഒന്നു മനസ്സ് വെച്ചാൽ ഞാൻ ഒന്നകത്തേക്ക് വരാം ...പിന്നെ കടത്തിന്റെ കാര്യം ഒക്കെ അങ്ങ് മറക്കാം..എന്താ സമ്മതം ആണോ?”നിനക്ക് കാര്യം മനസ്സിലാകുന്നുണ്ടല്ലോ അല്ലെ?”
    ഓമന ഒന്ന് ഞെട്ടി, എങ്കിലും അതയാളെ കാണിച്ചില്ല .പെട്ടെന്ന് അവൾ മുഖം തിരിച്ചു. `ഹും കാശിന്റെ ഒരു അരക്ഷിതാവസ്ഥ കണ്ടില്ലേ? ഒരു സ്ത്രീയുടെ മടി കുത്തഴിഞ്ഞാൽ തീരും കാശും കടങ്ങളും ..."ഒന്നോർത്താൽ പുച്ചം തോന്നും ലോകത്തിന്റെ ഓരോ രീതികൾ കാണുമ്പോൾ. ``നിങ്ങൾ ഇപ്പോൾ പോകൂ, എനിക്കൊന്നാലോചിക്കണം, ഒരു രണ്ടു ദിവസം തരൂ.”അവൾ വേദനയും രോഷവും കടിച്ചമർത്തി വളരെ ലാഘവത്തോടെ അയാളോട് പറഞ്ഞു . കുടിയനായ ദുഷ്ടന് അതൊരു വേദ വാക്യം പോലെ ആണ് തോന്നിയത്. ` പെണ്ണെന്നു പറഞ്ഞാൽ ഇത്രയേ ഒള്ളു ...ആണിന്റെ സ്പർശം കാത്തു കഴിയുന്ന വികാര ജീവികൾ "സ്ത്രീ പക്ഷത്തെ മുഴുവൻ അടച്ചാക്ഷേപിച്ചു കൊണ്ടയാൾ നടന്നകന്നു. ഒമാനക്കുള്ളത് ഇനി വെറും രണ്ടു ദിവസം മാത്രം .എങ്ങോട്ട് പോകും ആരുടെ സഹായം അഭ്യര്ത്തിക്കും?`` കിടപ്പാടം വിറ്റു ഈ കൊള്ള പലിശകാർക്ക്കൊടുക്കുന്നതിൽഒരുന്യായീകരണവുംഅവൾക്കപ്പോൾതോന്നിയില്ല .അവളെ കണ്ടാലല്ലേ ഇവന്മാര്ക്ക് പല പല ആവിശ്യങ്ങൾ വരികയുള്ളു?``കണാതാകണം" അതെ ..അത് മാത്രമേ അവളുടെ മുൻപിൽ ഒരു വഴി ആയി തെളിഞ്ഞുള്ളൂ .മകനെ താഴെ പായിൽ കിടത്തിയിട്ട് രാത്രി തന്നെ അവൾ പിന് വാതിലിലൂടെ രാജമ്മയുടെ വാതിൽക്കൽ ചെന്ന് മുട്ടി ..രാജമ്മയും പലതും ചിന്തിച്ചു ഉറങ്ങാതെ കിടക്കുകയായിരുന്നു......... വാതിൽ തുറന്നവൾ ഓമനയെ അകത്തേക്ക് വിളിച്ചു. ``അയ്യോ! എന്താ ഓമനേ ? നീ സമയത്ത്?.. നീ വല്ലാണ്ട് വിയര്ക്കുന്നുണ്ടല്ലോ .കാര്യം എന്താണെന്ന് പറയൂ "ഓമന രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ ഒക്കെ രാജമ്മയോടു പറഞ്ഞു ....എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ രണ്ടുപേരും ഒന്നും മിണ്ടാതെ പരസ്പരം മുഖത്തോട് മുഖം നോക്കി തരിച്ചിരുന്നു . എന്ത് ചെയ്യണമെന്നോ എന്ത് പറഞ്ഞു ഓമനയെ ആശ്വസിപ്പികനമെന്നോ രാജമ്മക്ക് അറിയില്ലായിരുന്നു ...പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ശുഭാപ്തി വിശ്വാസത്തോടെ അവൾ പറഞ്ഞു ``ഓമനേ എന്ത് വന്നാലും പിടിച്ചു നില്ക്കണം ലോകത്തിൽ പറ്റില്ലാ എന്നൊരു സംഗതി ഇല്ലേ ഇല്ല ...ഒന്നും സംഭവിക്കില്ല..എല്ലാം ശരിയാകും .നീ കുഞ്ഞിനേം കൊണ്ടിവിടെ താമസിച്ചോ ``..രാജമ്മ പറഞ്ഞ് ഒന്ന് നിർതി. ``നീ എന്താ ഒന്നും മിണ്ടാത്തത്?’ഓമന കുറേ നേരം രാജമ്മയെ തന്നെ നോക്കി കൊണ്ടിരുന്നു, എനിട്ടൊരു അര്ഥ ഗർഭത്തിൽ ഒന്നിരുത്തി മൂളി ``ശരിയാ നീ പറഞ്ഞത് എല്ലാം ശരിയാകുമായിരിക്കും ``ഇത്രയും പറഞ്ഞിട്ട് അവിടെ നിന്നിറങ്ങി നടന്നു, രാത്രി ഏറെ ആയിട്ടും ഓമനക്കു ഉറക്കം വന്നില്ല .ചിന്തകൾ കാട് കയറുന്നതുപോലെ..ദേഹം ആസകലം അതിന്റെ ചൂട് പടര്ന്നു പിടിച്ചു ...ആരോട്പറഞ്ഞാലും അവളുടെ മനസിന്റെ വിഭ്രാന്തി ആര്ക്കും മനസ്സിലാകാത്തത് പോലെ ...കാമ വെറി പൂണ്ട കഴുകന്മാർ ഇപ്പോൾ പലിശ കാശിനല്ല വരുന്നത്, എന്ന് അവള്ക്ക് നല്ല പോലെ അറിയാം..

    തുടരും
     
  9. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 9 അവൻ

    അവൻ ഭാഗം 9

    സ്വന്തം
    കുഞ്ഞിന്റെ ഭാവിക്കായി അവൾ ചിലതൊക്കെ രാത്രിയിൽ തീരുമാനിച്ച് ഉറച്ചുഅരികിൽ അമ്മയുടെ ചൂട് പിടിച്ചുറങ്ങുന്ന അവളുടെ പൊന്നു മോനെ അവൾ ഇമ വെട്ടാതെ നോക്കി ഇരുന്നു .അവൾ അറിയാതെ അവളിലെ മാതൃ സ്നേഹം ഒരു തലോടലായ് അവനെ തഴുകി ക്കൊണ്ടേ ഇരുന്നു ..പെട്ടെന്ന് അവൻ ആവലിയ കണ്ണുകൾ തുറന്നു അമ്മയെ നോക്കി .അമ്മ ഒരു താരാട്ട് പാട്ട് പാടി എങ്കിൽ എന്നവൻ കൊതിച്ചു .പക്ഷെ അവൻ ഒന്നും പറഞ്ഞില്ല .അമ്മയുടെ മനസ്സിലെ തീ അവൻ അനുഭവിച്ചറിഞ്ഞ പോലെ കിടന്നു . മാറിൽ തല ചായ്ച്ചവൻ മെല്ലെ ഉറങ്ങി........
    രാവിലെ അവൻ ഉണർന്നപ്പോൾ രാജമ്മ അമ്മായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വെളിയിൽ നില്ക്കുന്നു..പെട്ടെന്ന് അവൻ പായിൽ നിന്ന് ചാടി എഴുന്നേറ്റു.`അമ്മായി അമ്മ എവിടെ ?" അവൻ ആരാഞ്ഞു .രാജമ്മക്ക് സങ്കടം സഹിക്കാനായില്ല .അവർ പൊട്ടി കരഞ്ഞു കൊണ്ട് ഗദ് ഗദം പറഞ്ഞു ``മോന്റെ അമ്മ പോയി ..ഇനി ഞാൻ ആണ് മോന്റെ അമ്മ..കേട്ടോ?”``നല്ല കുട്ടി ആയിട്ട് ഡ്രസ്സ്* മാറി കുളിച്ചു വന്നെ ".``എനിക്ക് കുളിക്കാനോന്നും അറിയില്ല അമ്മായി ...എന്നെ എന്നും അമ്മയാ കുളിപ്പിക്കുന്നെ ``അവനു സങ്കടം സഹിക്കാനായില്ല .അമ്മ എവിടെ പോയി ...എന്തിനു പോയി ?,ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ..അന്നാ കുരുന്നു മനസ്സിൽ ക്കൂടി ആഞ്ഞടിച്ച വികാര വിക്ഷോഭങ്ങൾ ഇന്നും അവനു ഊഹിക്കാൻ കഴിയുമായിരുന്നു .. ഇന്നീ ഗ്രാമത്തിന്റെ ആത്മാവിലേക്ക് ആണവൻ തിരിച്ചു വന്നത് .. അവൻ വളരെണ്ടിയിരുന്ന ഗ്രാമം... അച്ഛനും അമ്മയും കൂട്ടുകാരും ഒത്തു പിണങ്ങിയും കളിച്ചും വളരെണ്ടിയിരുന്ന ഗ്രാമം ...എല്ലാം അന്ന്യം നിന്ന് പോയത് ഏതു ജന്മത്തിൽ ചെയ്താപാപത്തിന്റെ ഫലമായിട്ടാണോ ?ആവോ .. കൊച്ചു വാടക വീട്ടിലേക്കു അവനെ വരാൻ പ്രേരിപ്പിച്ചതും അതു അവന്റെ ഗ്രാമം ആയതു കൊണ്ട് മാത്രം. ചെന്നൈ നഗരത്തിൽ രാജമ്മയുടെ തുണയിൽ അവൻ വളർന്നതൊന്നും അവനു ഇഷ്ടപെടാതിരുന്നില്ല . കാരണം രാജമ്മയുടെ സ്നേഹം അവനെ അവന്റെ ദുഃഖങ്ങൾ മറപ്പിക്കാൻ പോന്നവ ആയിരുന്നു .അത്രക് ഇഷ്ടo ആയിരുന്നു അവള്ക്ക് അവനെ ...പക്ഷെ ഒരഞ്ച് വയസ്സിൽ എന്ത് ദുഃഖം വരാനാണ്.. ഒരമ്മയുടെ അഭാവം മാത്രമാണ് അപ്പോഴത്തെ ഒരു കുട്ടിയുടെ ദുഃഖം..അത് തീരെ അനുഭവിക്കാൻ രാജമ്മ സമ്മത്ചില്ല .എല്ലാ കാര്യത്തിലും അവനു പൂർണ്ണ സംതൃപ്തിയും ആഹ്ലാദവും പകരുന്നതുപോലെ ആയിരുന്നു അവരുടെ അവനോടുള്ള പെരുമാറ്റം വീട്ടു ജോലി എടുത്തും ചെറിയ ചെറിയ കൈ തൊഴിൽ പഠിച്ചും പഠിപ്പിച്ചും അവൾ അവനെ പൊന്നു പോലെ വളർത്തി .ഗ്രാമത്തിൽ ബാക്കി വെച്ച് പോന്ന എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവൾ അവനു വേണ്ടി മറന്നു .അവനെ പടിപ്പിച്ചൊരു വക്കീൽ ആക്കണം..അത് മാത്രമായിരുന്നു അപ്പോൾ അവളുടെ മനസ്സിലുള്ള ഏക ആഗ്രഹം.. പ്രിയ തോഴി അതൊരു വൃതം ആയിട്ടു എടുതിരിക്കുകആയിരുന്നു കണ്*കാണാത്തിടത്തെക്ക് മറഞ്ഞു പോയ പൊന്നു കൂട്ടുകാരിക്ക് വേണ്ടി ഇത്ര എങ്കിലും ചെയ്തില്ലെങ്കിൽ അവൾ ധന്യ ആകില്ലാ.. തന്റെ പ്രിയ തോഴി സാഹചര്യങ്ങളുടെ തീ ചൂളയിൽ വീണു വെന്തു ദഹിച്ചതും അവസരങ്ങൾ വീർപ്പു മുട്ടിച്ചതും അവളെ അവളുടെ പ്രിയപെട്ടവരിൽ നിന്നകറ്റിയതും എല്ലാം എല്ലാം രാജമ്മയുടെ മനസ്സില് ഒരു പ്രതികാര ദാഹം ഉണർത്തി. .ഒരു തെറ്റും ചൈയ്യാത്ത ഓമന കൊതിച്ചതെല്ലാം സാക്ഷാത്കരിക്കണം എന്നൊരു ഒറ്റമന്ത്രമേ ഇപ്പോൾ രാജമ്മക്ക് ഉള്ളു. സമയവും സന്ദര്ഭവും ശെരിയായി വന്നപ്പോൾ അവൾ എല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി ഓമനയുടെ കദന കഥ..അവന്റെ അമ്മയുടെ പതനത്തിന്റെ കഥ..പക്ഷെ ഓമന തോറ്റിട്ടില്ല .അവളുടെ പ്രിയ കൂട്ടുകാരിയിൽ കൂടി അവൾ അവളുടെ ലക്ഷ്യങ്ങൾ എല്ലാം നിറവേറ്റി കൊണ്ടിരുന്നു ..ഓമന എവിടെ എങ്കിലും ജീവിചിരുപ്പുണ്ടോ എന്ന് പോലും അവൾക്കു അറിയില്ലായിരുന്നു..ജീവിതം കൊണ്ട് പോകുന്ന വഴിയിലൂടെ ഒരു സങ്കോചവും കൂടാതെ രാജമ്മ സഞ്ചരിച്ചു. അവനെ പടിപ്പിച്ചൊരുവക്കീൽ ആക്കി….

    തുടരും

     
  10. sushdevi

    sushdevi Senior IL'ite

    Messages:
    65
    Likes Received:
    12
    Trophy Points:
    23
    Gender:
    Female
    part 10 അവൻ

    അവൻ ഭാഗം 10

    ഇന്നവൾ
    രോഗവസ്തയിലാണ് ....ഒരു കിഡ്നി രോഗി,...ഒരു കിഡ്നി മാറ്റി വെച്ചാൽ ശെരി ആകുമായിരിക്കും .
    പക്ഷെ എങ്ങിനെ, എന്ന്, ഇതൊന്നും അവൾക്കറിയില്ലായിരുന്നു .ഓമനയുടെ മകൻ ചെന്നൈയിലെ ഒരു വക്കീൽ ആണ് .ഹൈകോടതിയിലെ ഒരു ഉയര്ന്ന വക്കീലിന്റെ കീഴിൽ ജോലി ...ഇനി എന്ത് വേണം കൂട്ടുകാരിക്ക്?`` ഓമനേ ഇതാ നിന്റെ മകൻ .അവൻ ഇന്ന്ഒരു വക്കീൽ ആണ് ..അതല്ലേ നീയും ആഗ്രഹിച്ചിരുന്നത് .നിന്റെ കൂട്ടുകാരി അതും സാധിച്ചെടുത്തു.”എന്നും രാജമ്മ പെട്ടി തുറന്നു അവളും ഓമനയും ചേർന്ന് നില്ക്കുന്ന ഒരു പഴയ കാല ചിത്രം നോക്കി ഇങ്ങനെ ഒക്കെ പുലമ്പി. ഒരു ദിവസം ചിത്രം അവനെ കാണിച്ചുകൊണ്ട് അവൾ ഇങ്ങനെ പറഞ്ഞു ''മോനെ ..നിന്റെ അമ്മ ഇതാണ് .ഒരു പതിനെട്ടു ഇരുപതു വയസ്സിൽ ഞങ്ങൾ എടുത്തതാണ് .ഇപ്പോൾ വർഷങ്ങൾ അവളെ ആകെ മാറ്റി കാണും ..."അവനാ പടത്തിൽ ഇമ വെട്ടാതെ കുറെ നേരം നോക്കി കൊണ്ടേ ഇരുന്നു.`എന്റെ അമ്മ `അവന്റെ മാനസം മെല്ലെ മന്ത്രിച്ചു ............. കണ്ണാടിയിട്ട പടത്തിൽ അവന്റെ മുഖം പ്രതിഫലിച്ചു കണ്ടു ...താടിയും ,മീശയും ഒക്കെ വളര്ന്ന ഒരു പുരുഷ ഭാവം ..``ഹും ഞാനേ ഇത്ര വലുതായപ്പോൾ എന്റെ അമ്മ ഇന്നെങ്ങനെ ഇരിക്കും?ദുഃഖ ഭാരത്താൽ വയസ്സായിചുക്കി ചുളിങ്ങിയോ അതോ വേറെ എവിടെയോ എല്ലാം മറന്നിരിക്കുമോ ?അമ്മക്കൊരിക്കലും മകനെ മറക്കാൻ സാധിക്കില്ല ..അത് അവനു രാജമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലായി..ഹൃദയം പൊട്ടുന്ന വേദന സഹിച്ചായിരിക്കും അവനെ അവിടെ തനിച്ചാക്കി അമ്മ പോയ്* മറഞ്ഞത് ... രാജമ്മയിൽ അമ്മക്കുള്ള വിശ്വാസം അത്ര വലുതായിരുന്നിരിക്കാം.. അമ്മ എന്നെ കണ്ടാൽ ഇനി തിരിച്ചറിയില്ലായിരിക്കും..ഈശ്വരാ അമ്മ എവിടെ എങ്കിലും ജീവിചിരുപ്പുണ്ടോ ആവോ രണ്ടു നീണ്ട വർഷങ്ങൾ ഇഴഞ്ഞു നീങ്ങി.............. അവൻ ഇന്നൊരു പതം വന്ന ഒരു വക്കീൽ ആണ്...ഇപ്പോൾ അവന്റെ മേലുദ്യോഗസ്ഥർ അവനു സ്വാന്തന്ത്ര്യം ആയിട്ട് വാദിക്കാൻ അനുവാദം കൊടുത്തു തുടങ്ങി .അവന്റെ വലിയ വക്കീലിന് അവനിൽ പൂര്ണ വിശ്വാസം ഉണ്ടായിരുന്നു”.you are an efficient lawyer....iam..proudof.you."ഇതായിരുന്നു മിക്കവാറും അദ്ദേഹം അവനെ പുകഴ്ത്തി പറയാറുള്ള വാക്യം .ലോകത്തിനോടു ഒരു വാശി തീർക്കുന്നത് പോലെ ആയിരുന്നു അവന്റെ ജീവിതം ..അത് കാരണം പ്രശംസ ഒന്നും അവനെ വശം വതനനാക്കിയാതെ ഇല്ല ...പക്ഷെ വക്കീലിനോട് എപ്പോഴും അവൻ വലിയ സന്തോഷ മനോഭാവം മാത്രമേ കാണിചുളളു.. കടന്നു പോയ ജീവിതത്തിലെ കയ്പ്പേറിയ ഒരനുഭവവും അവൻ വക്കീലിനോട് പറഞ്ഞിരുന്നില്ല.അദ്ദേഹം ഒന്നും ചോദിച്ചിട്ടും ഇല്ല . ആ വലിയ ഹൃദയത്തിൽ അവനായിട്ടൊരു സ്ഥാനം കരുതിഇട്ടിരുന്നു .കാരണം എന്താണെന്ന് അദേഹത്തിനു പോലും അറിയില്ലായിരുന്നു .അവന്റെ കണ്ണുകളിലെ തീഷ്ണ ഭാവം എന്തെക്കെയോ വിളിച്ചറിയിക്കുന്നതായിരുന്നു എന്തോ തീരമാനിച്ചു ഉറച്ച ഒരു നിശ്ചയദാട്രിത്വം ...പ്രായത്തിൽ കവിഞ്ഞ ഒരു പക്വത.
    ഒരു
    ദിവസം അദ്ദേഹം അവനോടു ചോദിച്ചു. ``കല്യാണം കഴികാനോന്നും താല്പര്യം ഇല്ലേ നിനക്ക്?ഹും എന്താ സമയം ഇല്ലാ എന്നാണോ . ചോദ്യം ഒരു തമാശ രൂപത്തി ആയിരുന്നെങ്കിലും അത് അവനിൽ ഒരു ഭാവ ഭേദവും ഉണ്ടാകിയില്ല .വളരെ ലാഖവത്തോടെ അവൻ പറഞ്ഞു 'കല്യാണം എന്നാ ഒരു കാര്യം ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല സാർ .കാരണം മാത്രം ഇപ്പോൾ എന്നോട് ദയവായി ചോദിക്കരുത് ..അത് എന്താണെന്നു എനിക്ക് തന്നെ അറിയില്ല..'
    ' അവൻ പറഞ്ഞ വാക്കുകളില ഒരുപാട് അർഥവും അതിലുപരി ദുഖവും നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് ആ വലിയ വക്കീലിനു മനസ്സിലായി ...വേദനിക്കുന്ന ഒരു ഭൂത കാലം അവനുന്ടെന്നു അദ്ദേഹത്തിന് ഉറപ്പായി .. എന്നവൻ ഉള്ള് തുറക്കുവാൻ ആഗ്രഹിക്കുന്നുവോ അന്ന് മാത്രം അതറിഞ്ഞാൽ മതിയെന്ന് അദ്ദേഹവും കണക്ക് കൂട്ടി . വിശാല ഹൃദയത്തിന്റെ ന്യായമായ വില ഇരുത്തൽ...

    തുടരും
     

Share This Page